
അർജുൻ അശോകന്റെ പുതിയ ചിത്രം 'വോൾഫിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് ആറിന് പുറത്തുവിടും.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടൻ ഫഹദ് ഫാസിലാണ് പോസ്റ്റർ റിലീസ് ചെയ്യുക. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുനെ കൂടാതെ സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദാമർ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ദാമോദരനാണ് സിനിമ നിർമിക്കുന്നത്. ഇന്ദു ഗോപൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഫായിസ് സിദ്ദിഖ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: രഞ്ജിൻ രാജ്, വസ്ത്രാലങ്കാരം: മഞ്ജുഷ, ആർട്:ജ്യോതിഷ് ശങ്കർ, കൺട്രോളർ: ജിനു പികെ.