new-face

സഫാനിയ ക്രിയേഷൻസിന്റെ ബാനറിൽ ആർ. വിൽസൺ നിർ‌മിക്കുന്ന പോർമുഖം വി. കെ സാബു സംവിധാനം ചെയ്യുന്നു. പുതുമുഖങ്ങളായ ദീപ ജി. നായർ, നിതീഷ്, സജീവ് സൗപർണിക എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മാർച്ച് 8ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. കഥ, തിരക്കഥ, സംഭാഷണം സത്യദാസ് ഫീനിക്സ്, ഛായാഗ്രഹണം ബിജുലാൽ പോത്തൻകോട്. എഡിറ്റിംഗ് ഗൗതം നന്ദു,കല-നെല്ലിമൂട് അലോഷി, അസോസിയേറ്റ് ഡയറക്ടർ നിതീഷ്. മേയ് അവസാനത്തിൽ പോർമുഖം തിയേറ്ററിൽ എത്തും.