
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ലാഷ്കർഗ നഗരത്തിൽ നടന്ന കാർബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ മനുഷ്യാവകാശ കമ്മിഷന്റെ കണക്കനുസരിച്ച് 2020ൽ മാത്രം 2000ത്തിലധികം ആളുകൾ വിവിധ സ്ഫോടനങ്ങളിൽ മരിച്ചിട്ടുണ്ടെന്നും എന്നാൽ ആരും തന്നെ ഇൗ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.