
ബാഗ്ദാദ്: ഇറാക്കിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രി തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ വടക്ക് സലാഹ് എൽ ദിൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ നാല് റോക്കറ്റുകളാണ് വ്യോമ കേന്ദ്രത്തിന്റെ സമീപത്ത് പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കൻ പ്രതിരോധ കമ്പനിയായ സാലിപോർട്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നിടത്താണ് ആക്രമണം നടന്നതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.