australian-open

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൻ പുരുഷ സിംഗിൾസ് ഫൈനലിൽ ഒമ്പതാംതവണയും കിരീടമുയർത്തി നൊവാക് ജോക്കോവിച്ച്. റഷ്യയുടെ ഡാനിയൽ മെഡ്വഡേവിനെ അനായാസം കീഴടക്കിയാണ് കിരീടനേട്ടം. മൂന്ന് സെറ്റ് നീണ്ട കളിയിൽ ആദ്യ സെറ്റിലൊഴികെ റഷ്യൻ താരത്തിന് ജോക്കോവിച്ചിനെതിരെ പൊരുതാനായില്ല. രണ്ടും മൂന്നും സെറ്റ് തികച്ചും അനായാസമായാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

djokovic

7-5, 6-2, 6-2 എന്നീ സ്‌കോറുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. കരിയറിലെ പതിനെട്ടാം ഗ്രാൻഡ്സ്ലാം വിജയമാണ് ഈ വിസ്മയ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത്. ഇതോടെ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടമെന്ന നേട്ടവും ജോക്കോവിച്ചിന് സ്വന്തമായി.

novak

ജോക്കോവിച്ച് കോർട്ടിൽ മിന്നും പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം തവണയും ഗ്രാൻഡ്സ്ലാം ഫൈനലിലെത്തിയ മെഡ്വഡേവിന്റെ സ്വപ്നം വീണ്ടും അസ്തമിച്ചു. ഇതോടെ 20 ഗ്രാൻഡ് സ്ലാം വീതം നേടിയ റാഫേൽ നദാലിനും റോജർ ഫെഡറർക്കും അടുത്തെത്താൻ ജോക്കോവിച്ചിന് കഴിഞ്ഞു. ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ കളിച്ചിരുന്നില്ല. നദാൽ ക്വാർട്ടറിൽ സ്രെഫാനോസ് സിറ്റിസ്പാസിനോട് തോറ്റു പുറത്തായിരുന്നു.

australian-open-2021