
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റണമെന്നാവശ്യമുയരുന്നു. ഇസ്ലാമബാദ് (ISLAMABAD) എന്നത് ഇസ്ലാമാഗുഡ് (ISLAMAGOOD) എന്നാക്കണമെന്നാവശ്യപ്പെട്ടാണ് ഒരു സൈറ്റിൽ പരാതി കാണപ്പെട്ടത്. ഇതുവരെ പരാതിയിൽ മൂന്നിറിലേറെ പേർ ഒപ്പുവച്ചു. ബംഗ്ലാദേശ് സ്വദേശിയായ അയ്‌ഹം അബ്റാറാണ് ആദ്യം പരാതി സൈറ്റിലിട്ടത്. ഇസ്ലാം ഗുഡ് (Islam-Good) ആണെന്നും അതിനാൽ പേര് മാറ്റണമെന്നുമാണ് അയ്‌ഹത്തിന്റെ ആവശ്യം. 'ഇസ്ലാം നല്ലതാണ് (good). പാകിസ്ഥാൻ ഇസ്ലാമിനെ സ്നേഹിക്കുന്നു. പിന്നെന്തുകൊണ്ട് ഇസ്ലാമാബാഡ് ആയത്? (Islama'BAD') ബംഗ്ലാദേശിൽ നിന്നും സ്നേഹത്തോടെ' എന്ന് ഇദ്ദേഹം സൈറ്റിൽ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പേര് മാറ്റണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. അതേസമയം തീർത്തും യുക്തിരഹിതമായ പരാതിയാണിതെന്നാണ് സമൂഹമാദ്ധ്യമങ്ങൾ പറയുന്നത്. ഇസ്ലാമാ - ബാഡ് എന്നല്ല 'Islama-bad'എന്നല്ല മറിച്ച് ഇസ്ലാം - അബാദ് എന്നാണെന്ന് "Islam-abad' സമൂഹമാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിന്റെ നഗരം എന്നാണ് ഈ വാക്കിനർത്ഥം. അതേസമയം ഇത് തമാശരൂപേണ ആരംഭിച്ച പരാതി ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്.