price-of-beer

വാഷിംഗ്ടൺ: ബീർ ഏറ്റവും കൂടുതൽ വിലക്കുറവിൽ ലഭിക്കുന്ന രാജ്യങ്ങളെക്കുറിച്ച് ഒരു സർവേ നടത്തിയിരിക്കുകയാണ് വേൾഡ് ബീർ ഇൻഡെക്സ് 2021. 58 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ഈ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെയും ഹോട്ടലുകളിലെയും വിലയാണ് ശേഖരിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബീറിന് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന രാജ്യവും ഏറ്റവും കുടുതൽ വില ലഭിക്കുന്ന രാജ്യത്തിന്റെയും പട്ടിക പുറത്തുവിട്ടു. ഏറ്റവും വിലകുറഞ്ഞ കിട്ടുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ, ബ്ലൂംഫോണ്ടെയ്ൻ, കേപ് ടൗൺ എന്നീ നഗരങ്ങളിൽ ഒരു കുപ്പി ബീറിന് 2.40 ഡോളറാണ് വില .സൂപ്പർ മാർക്കറ്റുകളിൽ 0.96 ഡോളറാണ് വില. ദോഹയിലാണ് ബീറിന് ഏറ്റവും വിലക്കൂടുതൽ. 13.19 ഡോളറാണ് ഇവിടെ ബീറിന്റെ വില.