adri

വാഷിംഗ്ടൺ: ഇരുനൂറോളം ജീവജാലങ്ങളുടെ അമ്മയാണ് അഡ്രി റേച്ചലെന്ന യുവതി. തെരുവിൽ ആരോരുമില്ലാതെ അലഞ്ഞ് തിരിയുന്ന ജീവജാലങ്ങൾക്കാണ് അഡ്രി അഭയം നൽകുന്നത്. വൈൽഡ് തിംഗ്സ് സാൻച്വറിയെന്ന തന്റെ സംഘടനയിലൂടെ പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം അഭയസ്ഥാനം ഒരുക്കിയിട്ടുണ്ട് അഡ്രി. കുട്ടിക്കാലം മുതൽ തന്നെ മൃഗങ്ങളെ പരിചരിക്കുന്നതിൽ അഡ്രി അതീവ തത്പരയായിരുന്നു. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളെ അവൾ നന്നായി ശുശ്രൂഷിക്കുമായിരുന്നു. പിന്നീടാണ് സ്വന്തം മുതൽമുടക്കിൽ വൈൽഡ് തിംഗ്സ് സാൻച്വറി ആരംഭിക്കുന്നത്. സദാസമയവും തന്റെ ഓമനകൾക്കൊപ്പമാണ് അഡ്രി ചെലവഴിക്കുന്നത്. അതിന് ഒരിക്കലും മുടക്കം വരുത്താറില്ല.

ആ ജീവികളെല്ലാം എനിക്ക് സ്‌നേഹം തരുന്നു. അവ ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്. എല്ലായ്‌പ്പോഴും അവയുടെ ഒപ്പമുണ്ട് ഞാൻ - അഡ്രി പറഞ്ഞു. എന്നാൽ, ഇതോടൊപ്പം പണച്ചെലവുമുണ്ടെന്ന് അഡ്രി പറയുന്നു. ഇത്തരത്തിൽ ജീവജാലങ്ങളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പണം ചെലവഴിക്കേണ്ടി വരുമെന്നും അഡ്രി മുന്നറിയിപ്പ് നൽകുന്നു. പുറത്തുനിന്നാരെയും തന്റെ മൃഗങ്ങളെ കാണാൻ അഡ്രി അനുവദിക്കാറില്ല. ആളുകൾ വരുന്നത് മൃഗങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുമെന്നുമാണ് അഡ്രി പറയുന്നത്.