startup

തിരുവനന്തപുരം: ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം കണ്ടെത്തിയ സാങ്കേതിക വെല്ലുവിളികൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ അനുയോജ്യമായ ഡിജിറ്റൽ പ്രതിവിധികൾ തേടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ നിന്നും ഇന്നൊവേഷൻ ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. ചെറുകിട ഇടത്തരം ബിസിനസുകൾ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ചലഞ്ചിന് ആപ്പത്തോൺ എന്നാണ് പേരിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന സ്റ്റാർട്ടപ്പിന് 20 ലക്ഷവും രണ്ടാം സ്ഥാനത്തിന് 10ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ചുലക്ഷം രൂപയും ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനായി https://business.startupmission.in/hitachi എന്ന ലിങ്ക് സന്ദർശിക്കുക. അവസാന തീയതി 28.