covid-

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് സർക്കാർ. മാർഗനിർദ്ദേശങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.. കൊവിഡ് രൂക്ഷമായ അമരാവതി ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു തിങ്കളാഴ്ച വൈകീട്ട് മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്ഥാനം മുഴുവനായി ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്..

ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്നതോടെ ഫെബ്രുവരി 28 വരെ പുനെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും അടയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയിൽ ലോക്ഡൗൺ ഏർപ്പെടുത്താനുളള തീരുമാനം. മഹാരാഷ്ട്രയിൽ ഇന്ന് 6971 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 921 കേസുകൾ മുംബൈയിൽ നിന്നാണ്.