
ചെന്നൈ: തമിഴ്നാട്ടിൽ വൻസ്പിരിറ്റ് വേട്ട. ചെന്നൈയ്ക്ക് സമീപം തിരുവണ്ണൂരിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് 18,620 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സ്‌പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.
ഗോഡൗണിൽ ഉണ്ടായിരുന്ന ഏഴ് തമിഴരെ അറസ്റ്റ് ചെയ്തു. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടിപ്പോയി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള എക്സൈസ് ഐ.ബി ആണ് റെയ്ഡ് നടത്തിയത്.