
നീല ചായ അഥവാ ശംഖുപുഷ്പം ചായയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഉണക്കിയതോ അല്ലാത്തതോ ആയ നീല ശംഘുപുഷ്‌പങ്ങൾ, തിളപ്പിച്ച വെള്ളത്തിലിട്ടു കുടിക്കുന്നതിലൂടെ ചുമ, ജലദോഷം, തലവേദന എന്നിവ അകറ്റാനും സമ്മർദ്ദങ്ങളും വിഷാദവും നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. ഹൃദയാഘാതത്തിന്റെ അപകടസാധ്യത കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഈ ചായ നിത്യേന കുടിക്കാവുന്നതാണ്.
ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവ് കൂട്ടി ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയും. ശംഖുപുഷ്പത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെയും മുടിയുടെയും തിളക്കവും ആരോഗ്യവും വർധിപ്പിക്കും. ഇതിന്റെ ഉപയോഗം അർബുദസാധ്യത കുറയ്ക്കുമെന്നും പഠനങ്ങളിൽ പറയുന്നു.