
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസിന്റെ' സെറ്റ് വർക്ക് കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൂജയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബിഗ് ബഡ്ജറ്റ് ത്രീഡി ഫാൻറസിയായി എടുക്കുന്ന ഈ ചിത്രത്തിൽ സ്പെയിൻ, പോർചുഗൽ, ഘാന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ വേഷമിടുന്നു.