
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ അറിയാതെ സർക്കാർ നയത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അന്വേഷിക്കും. ആരും ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്തേണ്ട. പിണറായി സർക്കാർ കടൽചുഴിയിൽപ്പെട്ടിരിക്കുന്നു എന്ന വ്യാമോഹം ആർക്കും വേണ്ട.
തൊഴിലാളികൾക്ക് ഒപ്പമാണ് ഈ സർക്കാർ. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. വികസനം നടപ്പാക്കിയതിനാണോ ഈ ഗ്വാ ഗ്വാ വിളിക്കുന്നത്. ഹാർബറുകൾ പൂർത്തീകരിച്ചതിനാണോ ഈ പ്രതിഷേധം. കേന്ദ്രസഹായമില്ലാതെയാണ് തീരദേശത്തിന് വേണ്ടി സർക്കാർ പല സഹായവും ചെയ്‌തത്. ഹാർബറിന് കേന്ദ്രം പണം തരില്ല. അദാനിക്ക് വിമാനത്താവളം കൊടുക്കാൻ ഉൾപ്പടെ ഒന്നിനും കേന്ദ്രസർക്കാരിന് കുഴപ്പമില്ല. എന്നാൽ സംസ്ഥാനം ചോദിക്കുമ്പോൾ കേന്ദ്രം പണം തരില്ലെന്നും മന്ത്രി പറഞ്ഞു.