
ബോളിവുഡ് താരദമ്പതികൾ സെയ്ഫ് അലിഖാനും കരീന കപൂറും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള രണ്ട് പേരാണ്. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കിടാൻ സമയം കണ്ടെത്താൻ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് ഇരുവരും. ആൺകുഞ്ഞിനാണ് കരീന ഇത്തവണയും ജന്മം നൽകിയിരിക്കുന്നത്. സന്തോഷവാർത്ത ആദ്യം ആരാധകർക്ക് വേണ്ടി പങ്കുവച്ചത് കരീനയുടെ അച്‌ഛൻ രൺധീർ കപൂറായിരുന്നു. കഴിഞ്ഞവർഷം ആഗസ്‌തിലായിരുന്നു കരീന രണ്ടാമതും ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. 2016 ലായിരുന്നു ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് തൈമൂർ ജനിച്ചത്. ഗർഭകാലത്തും ഷൂട്ടും പരിപാടികളുമായി ഏറെ സജീവമായിരുന്നു താരം.