tata

നി​രത്തുകൾ കീഴടക്കാൻ ഇന്നുമുതൽ എത്തുകയാണ് ടാറ്റാ കുടുംബത്തി​ലെ കരുത്തനായ പുത്തൻ സഫാരി​. ഇരുപതുവർഷത്തോളം ഇന്ത്യൻ നി​രത്തുകളി​ൽ എസ് യു വി​യുടെ അവസാന വാക്കായി​രുന്ന സഫാരിയുടെ രണ്ടാം വരവാണി​ത്. മുമ്പ് കണ്ടി​ല്ലാത്ത സൗന്ദര്യവും കരുത്തും സൗകര്യങ്ങളുമായി​ എത്തുന്ന പുത്തൻ സഫാരി​ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തി​പ്പെടുത്തുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും മനം കീഴടക്കും. പുത്തൻ സഫാരിയെക്കുറി​ച്ചുളള കൂടുതൽ വി​വരങ്ങൾ പുറത്തുവന്നി​ട്ടുണ്ട്.

പുത്തൻ സഫാരിയുടെ ചിലയിടങ്ങളിൽ ടാറ്റയുടെ ജനപ്രിയ മോഡലായ ഹാരിയറിനെപ്പോലെ തോന്നിച്ചേക്കാം. പക്ഷേ, ഇത് വെറുമൊരു തോന്നൽ മാത്രമാണ്. കെട്ടിലും മട്ടിലും ഒരു ആൾ കംപ്ളീറ്റ് ഡിഫറന്റാണ്. ടാറ്റയുടെ ഒരു വാഹനത്തിലും കണ്ട് പരിചയമില്ലാത്ത ക്രോമിയം ആവരണത്തിലുള്ള ബൈ ആരോ ഡിസൈനിലാണ് സഫാരിയിലെ ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്. ഇതിൽ ക്രോമിയം ആവരണത്തിൽ ലോഗോയും നൽകിയിട്ടുണ്ട്. ഇതാണ് സഫാരിയുടെ പ്രധാന ലുക്കും. ഹാരിയറിനെക്കാൾ സഫാരിക്ക് അല്പം നീളവും കൂടുതലുമാണ്. നീളം മാത്രമല്ല വീതിയും പൊക്കവും കൂടുതലാണ്. എത്രപൊക്കമുളളയാൾക്കും ഇത് സുഖസവാരി ഉറപ്പാക്കുന്നു. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് സഫാരി ഒരുക്കിയിട്ടുളളത്.

tata1

സെനോൺ എച്ച് ഐ ഡി പ്രൊജക്ടർ ഹെഡ് ലൈറ്റുകൾ, കോർണറിംഗ് ഫങ്ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, എൽ ഇ ഡി ടെയിൽ ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ പുറം കാഴ്ചയുടെ മാറ്റ് കൂട്ടുന്നു.

ആഷ് വുഡ് ഫിനിഷുളള ഡാഷ്‌ബോർഡുള്ള ഒയിസ്റ്റർ വൈറ്റ് ഇന്റീരിയരാണ് വാഹനത്തിനുളളിലെ പ്രധാന ആകർഷണം. ആംപ്ലിഫയറുള്ള 9 ജെബിഎൽ സ്പീക്കറുകൾ, പൂർണ്ണമായും ഓട്ടോമാറ്റിക്കായ ടെമ്പറേച്ചർ കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ തുടങ്ങിയാണ് വാഹനത്തിനുളളിലെ പ്രധാന സവിശേഷതകൾ. സുഖമായി സവാരി പ്രദാനം ചെയ്യുന്നതാണ് സീറ്റുകൾ.

tata2

ക്രയോടെക് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് സഫാരിയുടെ ഹൃദയം. , ഇത് 170 പിഎസ് പരമാവധി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് ഡ്രൈവ് മോഡുകൾ (ഇക്കോ, സിറ്റി, സ്‌പോർട്ട്) ലഭിക്കും. ഡീസൽ മോഡൽ മാത്രമാണ് ഇപ്പോഴുന്നത്. 6 സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഗിയർ ബോക്സും ലഭിക്കും.

പുത്തിൻ സഫാരിക്ക് 15ലക്ഷത്തി​നും 22 ലക്ഷത്തി​നും ഇടയി​ൽ വി​ലയുണ്ടാകുമെന്നാണ് റി​പ്പോർട്ട്. എക്സ് ഇ, എക്സ് എം, എക്സ് ടി, എക്സ് ടി പ്ളസ്, എക്സ് ഇസഡ്, എക്സ് ഇസഡ് പ്ളസ് എന്നിങ്ങനെ ആറു വേരിയന്റുകളിലാണ് ടാറ്റു സഫാരി വിപണിയിലെത്തുന്നത്.