
മീററ്റ്: പാകം ചെയ്യുന്നതിനിടയിൽ തന്തൂരി റൊട്ടിയിൽ തുപ്പിയ ആൾ അറസ്റ്റിൽ. സൊഹൈൽ എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു വിവാഹ ചടങ്ങിനിടയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാകം ചെയ്യുന്നതിനിടയിൽ ആരും കാണുന്നില്ലെന്ന് കരുതി ഇയാൾ തന്തൂരി റൊട്ടിയിൽ തുപ്പുകയായിരുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. സൊഹൈലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഈ വീഡിയോ മീററ്റിലെ ഒരു വിവാഹത്തിനിടെ നടന്ന വിരുന്നിനിടയിലുള്ളതാണെന്ന് ഹിന്ദു ജാഗ്രാൻ മഞ്ച് പ്രസിഡന്റ് സച്ചിൻ സിരോഹി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭക്ഷണം പാകം ചെയ്യുന്നയിടത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
थूककर रोटी बनाई...!
कोविड जैसी भयावह बीमारी खत्म भी नही हुई और इस प्रकार की मानसिकता वाले लोग अपनी जाहिलीयत दिखाने से नही चूके।
फिर @meerutpolice ने पकड़ा इन्हें। pic.twitter.com/9CQlLEPRmX— Anamika Jain Amber (@anamikamber) February 21, 2021