
തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദവുമായി ബന്ധപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് സംഘർഷം ശക്തമായതോടെ ലാത്തിചാർജ് നടത്തി. പാർട്ടി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.
സെക്രട്ടറിയേറ്റിൽ സമരഗേറ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടന്ന് സെക്രട്ടറിയേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നായിരുന്നു ലാത്തിചാർജ്.
അതേസമയം വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കുമെന്ന് കരുതുന്നതായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ
നേരത്തെ പ്രതികരിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്നും ചില കാര്യങ്ങളിൽ നടപടികൾ അന്തിമഘട്ടത്തിലാണെന്നുമായിരുന്നു മുൻപ് ചർച്ചയിൽ ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ ഉത്തരവുണ്ടാകണമെന്നും അല്ലാത്തപക്ഷം നിരാഹാരമുൾപ്പടെ സമര രീതികളിലേക്ക് പോകുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചപ.