viral-videos

തിരക്കഥാകൃത്ത് ഒരു അഭിനേതാവിനെ ഉദ്ദേശിച്ച് കഥാപാത്രത്തെ ജനിപ്പിക്കുന്നത് കുറവാണ്. എന്നാൽ മുരളീ ​ഗോപി എഴുമ്പോൾ ബൈജുവിനുള്ള കഥാപാത്രം അറിയാതെ പേനത്തുമ്പിൽ വിരിയുന്നു. ബൈജുവിനും ജന്ദ്രജിത്തിനുമാണ് പലപ്പോഴും ഈ ഭാ​ഗ്യം കിട്ടുന്നത്. മുരളീ​ഗോപിയുടെ തിരക്കഥയ്ക്ക് പൂ‌ർണ്ണത കൈവരാൻ പലപ്പോഴും ബൈജുവിന്റെ കഥാപാത്രം വലിയ പങ്കു വഹിക്കുന്നു.

മുരളീ​ഗോപി തിരക്കഥയെഴുതിയ ലൂസിഫ‌ർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാരസംഭവം എന്നീ ചിത്രങ്ങൾ ബൈജുവിന്റെ സ്വത സിദ്ധമായ നിപുണതയ്ക്കുള്ള അം​ഗീകാരമാണ്. 'മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ ബൈജു വലുതും ചെറുതുമായ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

മുഴുവൻ വീഡിയോ കാണാം