viral-videos

പ്രായം തൊടാത്ത ബൈജുവിന്റെ മാസ് ലുക്ക് അതിശയിപ്പിക്കുന്നത് തന്നെയാണ്. 38 വ‌ർഷം മാറ്റങ്ങളില്ലാതെ ഇരിക്കുക. ആവശ്യത്തിന് ഭക്ഷണം കഴിച്ചും നന്നായി വ്യായാമം ചെയ്തുമാണ് തന്റെ ലുക്ക് നിലനിറുത്തുന്നതെന്നാണ് ബൈജുവിന്റെ ഭാഷ്യം. താൻ ജീവിക്കാൻ വേണ്ടി മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഭക്ഷണത്തോട് അമിതാവേശം ഇല്ലെന്നുമുള്ള ബൈജുവിന്റെ നർമ്മം നിറഞ്ഞ മറുപടിയും വീഡിയോയിൽ കാണാം.

1981 ൽ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന ബൈജു ഇന്നും ആ 12 വയസ്സുള്ള ബാലനെ ഓ‌ർമ്മിപ്പിക്കുന്നു. പ്രായം ശരീരത്തെയും മനസ്സിനെയും ലവലേശം ബാധിച്ചിട്ടില്ല. സിനിമയിൽ അത്ര ചെറിയ കാലയളവല്ലാത്ത 50 വ‌ർഷം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബൈജു സന്തോഷ്.

മുഴുവൻ വീഡിയോ കാണാം