bipasha


മാലിദ്വീപിൽ അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി ബിപാഷ ബാസു.ഉഷ്ണകാലത്തെ മാലിയാത്രയിലെ പ്രിന്റഡ് സ്വിമ്മിങ് സ്യുട്ട് അണിഞ്ഞ ചിത്രം താരം സാമൂഹ്യമാദ്ധ്യ മങ്ങളിൽ പങ്കുവച്ചിരുന്നു.നിമിഷനേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. ഭർത്താവ് കരൺ സിംഗിനൊപ്പമാണ് ബിപാഷ മാലിയിൽ എത്തിയിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ബിപാഷ ഏറ്റവും ഒടുവിൽ അഭിനയിച്ചത് 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയിലാണ്. ശേഷം 2020ൽ ഡെയ്ഞ്ചറസ് എന്ന വെബ് സീരീസിൽ വേഷമിട്ടു.അജ്‌നബി ,റാസ് ,ജിസം , നോ എൻട്രി , ധൂം തുടങ്ങിയവയാണ് ബിപാഷയുടെ പ്രധാന ചിത്രങ്ങൾ.