
ചെറുപ്പം നിലനിറുത്തുന്നതിന് പ്രത്യേക ജീവിതചര്യയാണ് ബൈജു പിൻതുടരുന്നത്. വൈകി ഉണരുന്നതാണ് തന്റെ ശീലമെങ്കിലും ഭക്ഷണസമയം തെറ്റിക്കാറില്ലെന്ന് ബൈജു പറയുന്നു. ചിട്ടപ്പെടുത്തിയ സമയത്തിന് മുൻപോ പിന്നീടോ ഭക്ഷണം കഴിക്കാറില്ല. എന്നാൽ തിരിഞ്ഞുകടിക്കാത്ത ഏത് ഭക്ഷണവും താൻ കഴിക്കുമെന്നും ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലെന്നും ബൈജു പറയുന്നു.
ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതും നന്നായി വ്യായാമം ചെയ്യുന്നതുമാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് ബൈജു കരുതുന്നത്. സിനിമയിൽ 38 വർഷം പിന്നിട്ടെങ്കിലും ആദ്യ സിനിമയിലെ 12 വയസ്സ്കാരനെ അനുസ്മരിപ്പിക്കുന്ന രൂപമാറ്റം മാത്രമാണ് ബൈജുവിന്റേത്. വർഷങ്ങൾ കൊഴിയുന്നതും പ്രായം കൂടുന്നതും വെറും സംഖ്യമാത്രമാണെന്നുള്ളത് ബൈജുവിന്റെ കാര്യത്തിൽ സത്യമാകുകയാണ്.
മുഴുവൻ വീഡിയോ കാണാം