up-budget

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംസ്ഥാന ബ‌ഡ്ജറ്റില്‍ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച യോഗി സർക്കാരിന്റെ അവസാന ബ‌ഡ്ജറ്റിലാണ് തുക വകയിരുത്തിയത്. അയോദ്ധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

2020-2021 സാമ്പത്തിക വർഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കൽ ബഡ‌്ജറ്റാണ് യോഗി സർക്കാർ അവതരിപ്പിച്ചത്.സംസ്ഥാനത്ത് ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബ‌ഡ്ജറ്റാണിത്. കടലാസ് രഹിത ബ‌ഡ്ജറ്റെന്ന പ്രത്യേകതയുമുണ്ട്.