revathy

ശരീരഭാരം കൂടിയതിന്റെ പേരിൽ താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് രേവതി സുരേഷ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്മ മേനകയുടെയും അനിയത്തി കീർത്തിയുടെയും സൗന്ദര്യവുമായി താരതമ്യം ചെയ്തായിരുന്നു ഏറെയും കമന്റുകൾ കേൾക്കേണ്ടി വന്നതെന്നും രേവതി പറയുന്നുണ്ട്.

'എന്റെ ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. എന്റെ ശരീരഭാരത്തെ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി പലരും എന്നെ പരിഹസിച്ചു. കൗമാര പ്രായത്തിൽ എന്റെ ലുക്കിൽ ആത്മവിശ്വാസം തോന്നിയിട്ടില്ല. എന്റെ ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിച്ചിരുന്നു. ഒരു സ്ത്രീ എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണെന്ന് എന്നോട് പറഞ്ഞു, അവരുടെ വാക്കുകൾക്ക് ഞാൻ അന്ന് നന്ദി പറഞ്ഞു.

എനിക്ക് എന്താണ് കുഴപ്പമെന്ന് ചിന്തിച്ച് മണിക്കൂറുകൾ കണ്ണാടിക്ക് മുന്നിൽ ചെലവിട്ടു. ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തു. പക്ഷേ ജോലിയും ഉത്തരവാദിത്തവും മൂലം ഞാൻ തിരക്കിലായി. ഞാൻ സുന്ദരിയാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല. പക്ഷേ എന്റെ സഹോദരി എപ്പോഴും ഇത്തരം പരിഹാസങ്ങളിൽനിന്നും എന്നെ സംരക്ഷിച്ചിരുന്നു ഞാനിപ്പോൾ 20 ലധികം കിലോ ശരീരഭാരം കുറച്ചതിന്റെ മുഴുവൻ ക്രൈഡിറ്റും എന്റെ യോഗ ആചാര്യയും ഗുരുവുമായ താര സുദർശന് സമർപ്പിക്കുന്നു. ' രേവതിയുടെ കുറിപ്പ് ഇങ്ങനെ നീണ്ടു പോകുന്നു.