mohan

മുംബയ്: ലോക്‌സഭാ എം പി മുംബയിലെ ഹോട്ടലിൽ മരിച്ച നിലയിൽ. ദാദ്രാ ആന്റ് നാഗർ ഹവേലി എം പിയായ മോഹൻ ദേൽകറാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 58കാരനായ മോഹൻ, സ്വതന്ത്രനായാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.

ദാദ്ര ആന്റ് നാഗർ ഹവേലി കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന മോഹൻ, 2019ൽ പാർട്ടി വിട്ടിരുന്നു. 2004മുതൽ ഇദ്ദേഹം ഈ മണ്ഡലത്തിൽ നിന്നുളള എം പിയാണ്.