
നൈജിർ: നൈജീരിയയിൽ സ്ത്രീകളും കുട്ടികളുമടക്കം തട്ടിക്കൊണ്ടുപോയ 53പേരെ വിട്ടയച്ചു. ഇവരെ വീടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് മുൻപ് വൈദ്യപരിശോധനയും നൽകി. വടക്കുപടിഞ്ഞാറൻ, മദ്ധ്യ നൈജീരിയ എന്നിവിടങ്ങളിലെ ക്രിമിനൽ സംഘങ്ങൾ സമീപ വർഷങ്ങളിൽ ആക്രമണം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊള്ള എന്നിവ നടത്തുന്നതായും പരാതി ഉയരുന്നുണ്ട്. നൈജർ സ്റ്റേറ്റിലെ കുണ്ടുഗ്രാമത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ൂസിൽ യാത്രചെയ്തിരുന്ന 20 സ്ത്രീകളും 9 കുട്ടികളും അടക്കം 53 പേരെ കഴിഞ്ഞയാഴ്ച സംഘം തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുൻപ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 53 ബസ് യാത്രക്കാരെ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നൈജർ സ്റ്റേറ്റ് ഗവർണർ അബുബക്കർ സാനി ബെല്ലോ ട്വിറ്ററിൽ കുറിച്ചു. അതേസമയം, തട്ടിക്കൊണ്ടുപോയവരെ വിട്ടയയ്ക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ അധികൃതർ പണം നൽകില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം, പ്രദേശത്തെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 27 സ്കൂൾ കുട്ടികൾ ഉൾപ്പടെ 42 പോരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഞങ്ങൾ കഴിഞ്ഞ ആഴ്ച കടന്നുപോയത് ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു. കാരണം അവരുടെ മോചനം ചുരുങ്ങിയസമയത്തിനുള്ളിൽ സുരക്ഷിതമാക്കേണ്ടിവന്നു. കൂടാതെ കഗറയിലെ ഗവ. സയൻസ് കോളേജിലെ വ്യാദ്യാർത്ഥികൾ ഉപ്പോഴും അവരുടെ ബന്ദനത്തിലാണ് ഇവരുടെ മോചനം ഉറപ്പാക്കും.
മേരി നോയൽ ബെർജെ , ഗവർണർ വക്താവ്