
എന്നും രാവിലെ ഒരു കാപ്പി കുടിച്ചാൽ ദിവസം മുഴുവൻ ഉന്മേഷം നിലനിൽക്കുമെന്ന് പറയുന്നുവരാണ് ഏറെയും. അത് ഒരു പരിധി വരെ ശരിയാണ്. എന്നാൽ കാപ്പികുടി അമിതമായാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലം. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ആണ് പ്രധാന വില്ലൻ. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഇത് അധികമായാൽ തലവേദന, വിറയൽ , ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ കഫീൻ ശരീരത്തിൽ കാൽസ്യം ആഗിരണം തടസപ്പെടുത്തുന്നു. കണ്ണുകളുടെ ആരോഗ്യത്തേയും അമിതമായ കാപ്പികുടി പ്രതികൂലമായി ബാധിക്കുന്നു. കണ്ണുകളിലെ പേശികളുടേയും ഞരമ്പുകളുടേയും വേദനയ്ക്ക് ഇത് കാരണമാകുന്നു. അമിതമായ കാപ്പികുടി മൂത്രശങ്ക വർദ്ധിപ്പിക്കുന്നു. ദഹനക്കേട്, അമിതമായ ഉത്‌ക്കണ്ഠ, അമിതമായ രക്തസമ്മർദ്ദം എന്നിവയും അമിതമായ കാപ്പികുടി ശീലമായവരിൽ കാണപ്പെടുന്നു. ഗർഭിണികൾ കാപ്പികുടി നിയന്ത്രിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും പരിരക്ഷ നൽകുന്നു.