china

ബീജിംഗ്: കൊവിഡ് 19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ഭക്ഷ്യസുരക്ഷയിൽ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ധാന്യവിളവ് വർദ്ധിപ്പിക്കാനും ആഭ്യന്തര വിത്ത് വ്യവസായത്തിന് പിന്തുണ വർദ്ധിപ്പിക്കാനും ചൈന ജനങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രധാന നയ പ്രഖ്യാപനത്തിലൂടെ രാജ്യം വ്യക്തമാക്കി. ' നോ വൺ ഡോക്യുമെന്റ്" എന്നറിയപ്പെടുന്ന വാർഷിക ഗ്രാമീണ നയരൂപീകരണത്തിനുള്ള ബ്ലൂപ്രിന്റിലാണ് ഭക്ഷ്യസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒപ്പം 2021-2025 കാലയളവിൽ ധാന്യ വിളവ് മെച്ചപ്പെടുത്താൻ എല്ലാ പ്രവിശ്യയോടും ആഹ്വാനം ചെയ്തു. 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ വർഷം കൊവിഡ് കാരണം മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി നിരോധിച്ചിരുന്നു. തുടർന്ന് രാജ്യം നേരിട്ട വെല്ലുവിളിയാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ബാഹ്യ സാഹചര്യത്തിന്റെ അനിശ്ചിതത്വവും അസ്ഥിരതയും ഗണ്യമായി വർദ്ധിച്ചു. ധാന്യ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ഒരുനിമിഷം പോലും നിസ്സാരമായി കാണുന്നില്ല- കാർഷിക മന്ത്രി ടാങ് റെഞ്ചിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക സർക്കിരന് പുറമെ ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്വവും കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റികൾ വഹിക്കുമെന്നും ചൈനീസ് മന്ത്രിസഭയായ സ്റ്റേറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച രേഖയിൽ പറയുന്നു. ചൈന ഒരു ദേശീയ ഭക്ഷ്യസുരക്ഷാ വ്യവസായ മേഖല നിർമ്മിക്കും. ഒപ്പം ഡിസംബറിൽ നടക്കാൻ പോകുന്ന പ്രധാന സാമ്പത്തിക നയ യോഗത്തിൽ ഒരു പദ്ധതിയും രൂപപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ധാന്യകലവറകളെ ബന്ധിപ്പിക്കുകയാണ് പുതിയ ഈ മേഖലകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

 ബയോളജിക്കൽ ബ്രീഡിംഗ്

ഭക്ഷ്യസുരക്ഷയുടെ താക്കോൽ എന്നറിയപ്പെടുന്ന വിത്തുത്പാദന മേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകുമെന്നും അതിനായി കൂടുതൽ ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ജനിതകമാറ്റത്തിലൂടെ മികച്ച കാർഷികവിളകൾ ഉത്പാദിപ്പിക്കുന്ന ആ പ്രക്രീയയെ 'ബയോളജിക്കൽ ബ്രീഡിംഗ്" എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ മികച്ച വിത്ത് ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് സാമ്പത്തികമായും വാണിജ്യപരമായും പിന്തുണ നൽകുമെന്നും ഇതിലൂടെ അധികൃതർ അറിയിച്ചു.

ചൈനയിൽ ഭക്ഷ്യഎണ്ണയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ആഗോള വിപണിലക്ഷ്യമിട്ടും കടുക്, നിലക്കടല എന്നിവ ഉൾപ്പടെയുള്ള ഭക്ഷ്യഎണ്ണവിത്തുകൾ വികസിപ്പിക്കുകയും സോയാബീൻ ഉത്പാദനം സുസ്ഥിരമാക്കുകയും ചെയ്യും. ഒപ്പം വൈവിദ്ധ്യങ്ങളായ കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ഉപ കൃഷി മന്ത്രി ഷാങ് ടാവോലിൻ പറഞ്ഞു. ഒപ്പം തന്നെ മാംത്സ്യഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പന്നികളെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തും.