pinarayi

തിരുവനന്തപുരം: സ്‌ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനങ്ങളിൽ കേരളം ഇപ്പോൾ രണ്ടാമതാണെന്നും വൈകാതെ ഒന്നാംസ്ഥാനം നേടാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന വനിതാ വിസകന കോർപ്പറേഷന്റെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ആസ്ഥാനമന്ദിരം, തിരുവനന്തപുരം മേഖലാ ഓഫീസ്, റീച്ച് ഫിനിഷിംഗ് സ്‌കൂൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വനിതാക്ഷേമത്തിനായി ഈ സർക്കാർ സമാനതകളില്ലാത്ത പദ്ധതികളാണ് നടപ്പാക്കിയത്. സ്‌ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് 2017ൽ സാമൂഹികനീതി വകുപ്പ് വിഭജിച്ച് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു.

വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ്. സലീഖസ സാമൂഹികനീതി, വനിതാ വികസനവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, അഡിഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി, ധനവകുപ്പ് ജോയിന്റ് സെക്രട്ടറി എ.ആർ. ബിന്ദു, കോർപ്പറേഷൻ ഡയറക്‌ടർമാരായ അഡ്വ.കെ.പി. സുമതി, ഡോ.ടി. ഗീനാകുമാരി, കമലാ സദാനന്ദൻ, അന്നമ്മ പൗലോസ്, ടി.വി. മാധവിഅമ്മ, മാനേജിംഗ് ഡയറക്‌ടർ വി.സി. ബിന്ദു എന്നിവർ സംസാരിച്ചു.