
കൊൽക്കത്ത: കൽക്കരി കുംഭകോണക്കേസിൽ സി.ബി.ഐ സമൻസ് അയച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് അറിയിച്ച് തൃണമൂൽ കോൺഗ്രസ് എം.പിയായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജി. ഇന്ന് രാവിലെ 11.30 നും 3നും ഇടയിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് രുചിര സി.ബി.ഐയെ അറിയിച്ചു. സി.ബി.ഐ ഇത് അംഗീകരിച്ചിട്ടുണ്ട്.