
ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളാണ് പലക്കും ഹൃദ്യമാകുന്നത്. അത്തരത്തിൽ ബൈജുവിനുമുണ്ട് ഇഷ്ട കഥാപാത്രങ്ങൾ. ലൂസിഫറിലെ ബൈജു അവതരിപ്പിച്ച രാഷ്ട്രീയക്കാരന്റെ കഥാപാത്രം വലിയ കൈയ്യടി നേടി. ചിത്രത്തിലെ മാസ് ഡയലോഗ് ഒരു മര്യാദയൊക്കെ വേണ്ടേടേ എന്നുള്ളത് വൈറലുമായി. തനി തിരുവനന്തപുരം ശൈലിയിൽ സംസാരിച്ച ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തു. ഇതു കൂടാതെ ബൈജുവിന് ഇഷ്ടകഥാപാത്രങ്ങൾ വേറെയുമുണ്ട്. പട്ടാഭിരാമനിലെ ഹെൽത്ത് ഇൻസ്പെക്ടർ, പുത്തൻപണത്തിലെ കഥാപാത്രം, വടക്ക് നോക്കി യന്ത്രത്തിലെ അനിയൻ അങ്ങനെ നീളുന്നു നിര.
അഭിനയം ബൈജുവിന് ജീവതാളമാണ്. വർഷങ്ങളായി ചലചിത്രരംഗത്തു പിടിച്ചുനിൽക്കുന്ന ചുരുക്കം അഭിനേതാക്കാളുടെ കൂട്ടത്തിൽ മുൻ നിരയിൽ തന്നെയാണ് ബൈജു എന്ന നടനുള്ള സ്ഥാനം.
മുഴുവൻ വീഡിയോ കാണാം