
നമ്മളെക്കുറിച്ചുള്ള വിശ്വാസ്യതയാണ് നമ്മളെ ഒരു ബ്രാൻഡാക്കുന്നത്. ട്രാവൽ വ്ലോഗറായ സുജിത് ഭക്തൻ തന്റെ വിജയരഹസ്യം പങ്കുവെയ്ക്കുകയാണ്. യൂട്യൂബ് എന്ന ഒരു പ്ലാറ്റ്ഫോമിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കാത്ത സുജിത്, സോഷ്യഷൽ മീഡ്യയിലെ വിവിധ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുന്നു. നമുക്ക് ഒരു വിശ്വാസ്യതയുണ്ടാകണം. അത് നിലനിറുത്തി സ്വയം ബ്രാൻഡായി ഉയരുകയും വേണം. തന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ച് വിശ്വാസ്യത നിലനിറുത്തുന്നതാണ് താൻ എന്ന ബ്രാൻഡിന്റെ നിലനിൽപ്പിന് ആധാരം, സുജിത് ഭക്തൻ വെളിപ്പെടുത്തുന്നു.
സുജിത്തിന്റെ ദൃഢനിശ്ചയവും പല കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളുമാണ് ഇന്ന് നമ്മൾ കാണുന്ന സുജിത് ഭക്തനെന്ന ബ്രാൻഡ്. ടെക്, ട്രാവൽ, ഈറ്റ്’ എന്ന പേരിൽ 2016 ലായിരുന്നു സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും. ഇന്ന് സുജിത്ത് ഭക്തൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്യക്തിഗത വ്ലോഗറാണ്.
മുഴുവൻ വീഡിയോ കാണാം