
ചെന്നൈ: ജീവൻ പരിരക്ഷയ്ക്ക് പുറമേ സാമ്പത്തിക സേവിംഗ്‌സും ഉറപ്പുനൽകുന്ന ബീമാ ജ്യോതി പ്ളാനുമായി എൽ.ഐ.സി. മെച്യൂരിറ്റി കാലാവധിക്ക് ശേഷം ലംപ്‌സമും പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണയും നോൺ-ലിങ്ക്ഡ്, വ്യക്തിഗത സേവിംഗ്‌സ് പ്ളാനായ ബീമാ ജ്യോതി ഉറപ്പുനൽകുന്നു. ഓരോ ആയിരം രൂപയ്ക്കും 50 രൂപയാണ് (അഞ്ചു ശതമാനം) സം അഷ്വേഡ്.
ഇതു വർഷാന്ത്യം പോളിസി തുകയിൽ ചേർക്കും. കുറഞ്ഞ അടിസ്ഥാന സം അഷ്വേഡ് ഒരുലക്ഷം രൂപയാണ്. ഉയർന്ന തുകയ്ക്ക് പരിധിയില്ല. 15 മുതൽ 20 വർഷം വരെ കാലാവധിയിൽ പ്ളാൻ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന കാലാവധിയിൽ നിന്ന് അഞ്ചുവർഷം കുറച്ച് പ്രീമിയം അടച്ചാൽ മതി. 90 ദിവസം മുതൽ 60 വയസുവരെ പ്രായമുള്ളവർക്ക് പ്ളാനിൽ അംഗമാകാം.