
ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലും ജയിച്ച് ബി.ജെ.പി. ദിനേശ്ചദ്ര ജെമാൽഭായ് അനൻവാഡിയ, രംഭായ് ഹർജിഭായ് മൊകാരിയ എന്നിവരാണ് കോൺഗ്രസ് എം.പി അഹമ്മദ് പട്ടേൽ, ബി.ജെ.പി എം.പി അഭയ് ഗണപത്രേ ഭരദ്വാജ് എന്നിവരുടെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസരം വ്യാഴാഴ്ച വരെയായിരുന്നെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.അതിനാൽ എതിരില്ലാതെയാണ് ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് നിന്ന് ഒഴിവുകൾ നികത്താൻ രണ്ട് വ്യത്യസ്ത ഉപതിരഞ്ഞെടുപ്പുകൾ നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് ശേഷം അംഗബലം കുറവായതിനാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.