girish-gautam

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ സ്പീക്കറായി ബി.ജെ.പി എം.എൽ.എ ഗിരീഷ് ഗൗതമിനെ തിരഞ്ഞെടുത്തു. സംസ്ഥാന ബ‌ഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ഗൗതമിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് സഭയിൽ അവതരിപ്പിച്ചത്. ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, കൃഷി മന്ത്രി കമൽ പട്ടേൽ എന്നിവരും ട്രഷറി ബെഞ്ചുകളിൽ നിന്നുള്ള മറ്റ് അംഗങ്ങളും പ്രതിപക്ഷ നേതാവ് കമൽനാഥും നിർദ്ദേശത്തെ പിന്തുണച്ചു. പിന്നീട്, ഗൗതമിനെ ഗവർണറായി തെരഞ്ഞെടുത്തതായി പ്രോ-ടെം സ്പീക്കർ രമേശ്വർ ശർമ പ്രഖ്യാപിച്ചു. ഗൗതം ഞായറാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.