qq

കു​വൈറ്റ് സി​റ്റി: കുവൈത്തിലെ ഉമ്മു അയ്മനിൽ വീടിന് തീപിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് തീപിടച്ചപ്പോൾ രക്ഷപെടാൻ ശ്രമിക്കവെ ലിഫ്റ്റിൽ അകപ്പെട്ടവർക്കാണ് അപകടം സംഭവിച്ചത്. ഉമ്മുഅയ്മൻ, മിനി അബ്ദുല്ല എന്നീ സ്ഥലങ്ങളിലെ പൊലീസും അഗ്നിശമനസേനയും ഏറെനേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ചത്. തീ​പി​ടി​ത്ത​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.