
മസ്കറ്റ്: മസ്കറ്റ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം നൽകി. കൊവിഡ് സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയത്. ആഗോളതലത്തിൽ അന്താരാഷ്ട്ര വിമാനത്താവങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാനടപടികൾ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്താരഷ്ട്ര റേറ്റിഗ് ഏജൻസിയായ സ്കൈ ട്രാക്സിന്റെ ഫോർ സ്റ്റാർ റേറ്റിഗാണ് വിമാനത്താവളത്തിന് ലഭിച്ചത്.
ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ കാര്യക്ഷമതയും സ്ഥിരതയുമാണ് പ്രധാനമായും വിലയിരുത്തിയത്. ഡിപ്പാർച്ചർ, അറൈവൽ അടക്കം യാത്രയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ശുചീകരണവും അണുമുക്തമാക്കലുമടക്കം കാര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. അടുത്തിടെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് ഹെൽത്ത് അക്രഡിറ്റേഷൻ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നടപ്പാക്കിയ കൊവിഡ് ആരോഗ്യസുരക്ഷ നടപടികൾ കണക്കിലെടുത്തുള്ളതായിരുന്നു ഇൗ അക്രഡിറ്റേഷൻ. ഇൗ അംഗീകാരം ലഭിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനത്താവളമാണ് മസ്കത്തിലേത്.