
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമണത്തിനിടെ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയ 29 കാരനെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ മനീന്ദർ സിംഗിന്റെ കൂട്ടാളികളിൽ ഒരാളാണ് ജസ്പ്രീത് സിംഗാണ് അറസ്റ്റിലായത്. ജസ്പ്രീതിനെ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.