
ന്യൂഡൽഹി: എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയയുടെ നാല് ദിവസത്തെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്നലെ തുടക്കമായി. അദ്ദേഹം ബംഗ്ലാദേശിലെ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രധാന വ്യോമസേനാ കേന്ദ്രങ്ങൾ സന്ദർശിക്കും. രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണ മേഖലയിലെ പുരോഗതിയെക്കുറിച്ച് സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ചർച്ചചെയ്യുമെന്ന് കേന്ദ്ര വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.