ish

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ ​നാ​ളെ​ ​അ​ഹ​മ്മ​ദ​ബാ​ദി​ലെ​ ​പു​തി​യ​ ​സ്റ്റേഡി​യ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ടെ​സ്റ്റ് ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ക്കാ​നി​റ​ങ്ങി​യാ​ൽ​ ​ഇ​ന്ത്യ​ൻ​ ​പേ​സ​ർ​ ​ഇ​ശാ​ന്ത് ​ശ​ർ​മ്മ​യ്ക്ക് ​അ​ത് ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​നൂ​റാം​ ​ടെ​സ്റ്റ് ​മ​ത്സ​ര​മാ​കും.​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി​ 100​ ​ടെ​സ്റ്റ് ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ടെ​സ്റ്റ് ​ബൗ​ള​ർ​ ​എ​ന്ന​ ​നേ​ട്ട​മാ​ണ് ​ഇ​ശാ​ന്തി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ക​പി​ൽ​ ​ദേ​വാ​ണ് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​രം.

അ​ശ്വി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ടെ​സ്റ്റുക​ളി​ൽ​ ​നി​ന്ന് 400​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​ബൗ​ള​ർ​ ​എ​ന്ന​ ​നേ​ട്ട​മാ​ണ്.76​ ​ടെ​സ്റ്റു​ക​ളി​ൽ​ ​നി​ന്ന് 394​ ​വി​ക്ക​റ്രാ​ണ് ​ഇ​പ്പോ​ൾ​ ​അ​ശ്വി​ന്റെ​ ​സ​മ്പാ​ദ്യം.
ലോ​ക​ത്തെ​ ​ഏ​റ്റവും​ ​വ​ലി​യ​ ​ക്രി​ക്ക​റ്റ് സ്റ്റേഡി​യം​ ​എ​ന്ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കി​യ​ ​മൊ​ട്ടേ​ര​യി​ലെ​ ​പു​തി​യ​ ​സ്റ്റേഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​നാ​യി​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​ക്രി​ക്ക​റ്റ് ​ലോ​കം.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ ​പ​തി​നാ​യി​രം​ ​പേ​ർ​ക്കി​രി​ക്കി​രു​ന്ന് ​ക​ളി​ ​കാ​ണാ​വു​ന്ന​ ​ഗാ​ല​റി​യാ​ണ് ​ഇ​വി​‌​ട​ത്തേ​ത്.​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ്റ്റേഡ​യി​ത്തി​ന്റെ​ ​ശേ​ഷി​യു​ടെ​ ​പ​കു​തി​ ​കാ​ണി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഡേ​-​നൈ​റ്റാ​യി​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​രം​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ലാ​ണ് ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ഫി​റ്റ്ന​സ് ​ടെ​സ്റ്റ് ​പാ​സാ​യ​ ​ഉ​മേ​ഷ് ​യാ​ദ​വ് ​ടീ​മി​നൊ​പ്പം​ ​ചേ​ർ​ന്നി​ട്ടു​ണ്ട്.