
ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്തരായ മോഹൻ ബഗാനെ സമനിലയിൽ പിടിച്ച് ഹൈദരാബാദ് എഫ്.സി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഇരുടീമുകളും 2 ഗോൾ വീതം നേടി. അരാഡാനെ സന്റാനെയും റോളണ്ട് ആൽബർഗും ഹൈദരാബാദിനായി ഗോൾ നേടി. പ്രീതം കോട്ടാലും മൻവീർ സിംഗും ബഗാനായി സ്കോർ ചെയ്തു.