kk

പൂന: 34കാരിയായ ഭർതൃമതിയെ വിവാഹം കഴിക്കുന്നതിനായി തട്ടിക്കൊണ്ടുപോയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ സ്വദേശിയായ ദീപക്കാണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. യുവതിയും ഭർത്താവും ഒരുമിച്ച് ബിസിനസ് ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനുവേണ്ടി ഭർത്താവ് തന്റെ ഐടി ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെയിലാണ്. ദീപക്കിന് യുവതിയെ വിവാഹം കഴിക്കാൻ മോഹമുദിച്ചത്.

ഫെബ്രുവരി നാലിന് ദീപക് ഫോൺ വിളിച്ച് യുവതിയോട് താഴോട്ട് വരാൻ ആവശ്യപ്പെട്ടു. താഴെ എത്തിയ യുവതിയെ ഇയാൾ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.. തുടർന്ന് ഔറംഗബാദിലെ മുറിയിൽ തടവിലാക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പൊലീസിൽ പരാതിൽ നൽകിയിരുന്നെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല.

ബന്ദിയാക്കപ്പെട്ട 14ാമത്തെ ദിവസം ദീപക് ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പച്ചക്കറിക്കടക്കാരന്റെ മൊബൈലിൽ നിന്ന് ബന്ധുക്കളെ വിളിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു