
കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നാലുപേരുടെയും നില ഗുരുതരമാണ്. വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടരയോടെയാണ് തീയും പുകയും കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തീയണച്ചശേഷം നാല് പേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമമാണെന്നാണ് സൂചന.