pallivasal-murder

ഇടുക്കി: അടിമാലി പള്ളിവാസലിൽ പതിനേഴുകാരി രേഷ്മയെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി എന്ന് എന്ന് സംശയിക്കുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ബന്ധുവായ അരുണിനെയാണ് തൂങ്ങിമരിച്ച നിലയിൽ രാവിലെ പള്ളിവാസൽ പവർഹൗസിന് സമീപം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമയാണ് പൊലീസിനെ വിവരം അറിയിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ബൈസൺ വാലി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം സ്വദേശിയും പെൺകുട്ടിയുടെ ബന്ധുവുമായ അരുൺ രേഷ്മയെ സ്കൂളിൽ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇയാൾക്കുവേണ്ടിയുളള അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. അരുണും രേഷ്മയും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.