
ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് നടക്കുന്ന സമരത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന രീതിയിൽ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ ജർമനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വിവാദമായിരിക്കുകയാണ്.
പ്രതിഷേധക്കാർ പാക് പതാക പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് കാരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുരേഷ് നഖുവയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
Rahul Gandhi's Congress is Hand in glove with pakistan.
— Suresh Nakhua (सुरेश नाखुआ) (@SureshNakhua) February 22, 2021
Indian Overseas Congress officebearers unfurl paki flag in farmer protest in Germany.
One in blue is Charan Kumar who is holding the Pakistani Flag
One in red is Raj Sharma, office bearer of IOC Germany#CongresswithPak pic.twitter.com/YmnqmaPT3p
'രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാകിസ്ഥാനുമായി കൈകോർത്തു. ജർമ്മനിയിൽ കർഷക പ്രതിഷേധത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ പാക് പതാക ഉയർത്തുന്നു. പാകിസ്ഥാൻ പതാക കൈവശം വച്ചിരിക്കുന്ന ചരൺ കുമാറാണ് നീല വട്ടത്തിലുള്ളത്. ഐ ഒ സി ജർമ്മനിയിലെ ഓഫീസ് ഭാരവാഹിയായ രാജ് ശർമ്മയാണ് ചുവപ്പ് വട്ടത്തിൽ.-നഖുവ ട്വീറ്റ് ചെയ്തു.നിരവധി ബി ജെ പി നേതാക്കൾ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.