
നവാഗതനായ എസ് .കെ രചനയും സംവിധാനവും നിർവഹിക്കുന്ന ദി ഗോസ്റ്റ് ബംഗ്ലാവ് എന്ന തമിഴ് ഹൊറർ ചിത്രത്തിൽ ഗിന്നസ് പക്രു പതിനാല് അടി ഉയരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കാമറയുടെ മുന്നിലും പിന്നിലും മലയാളികൾ ഒന്നിക്കുന്നു എന്നതാണ് ദി ഗോസ്റ്റ് ബംഗ്ളാവിന്റെ പ്രത്യേകത.തമിഴിനൊപ്പം ഹിന്ദി , തെലുങ്ക് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് തീരുമാനം. ബിജുക്കുട്ടൻ, സ്ഫടികം ജോർജ്, ഗീതവിജയൻ,കനകലത, ജസ്ന സാദിഖ്,ബിന്ദു വരാപ്പുഴ, തമിഴ് താരങ്ങളായ മനോബല,ചെല്ലദുരൈ,( തെരി ഫെയിം ) മന്ത്ര, നളിനി, കിരൺ റാത്തോർ, സോനാ, കവിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. കെ .പി നമ്പ്യാതിരി ഛയാഗ്രഹണം നിർവഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്ന ഗാനം നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആലപിക്കുന്നു. ദി ഗോസ്റ്റ് ബംഗ്ലാവിന്റെ ചിത്രീകരണം മാർച്ചിൽ വയനാട്ടിൽ ആരംഭിക്കും.