
അശ്വതി: വാഹനം, സ്വർണാഭരണങ്ങൾ എന്നിവ സ്വന്തമാക്കുന്ന കാലം. നേരത്തെ മാറ്റിവച്ച കല്യാണ ആലോചന തിരികെ വരാനുള്ള സാദ്ധ്യത കാണുന്നു.
ഭരണി: നിയന്ത്രണമില്ലാത്ത കോപം ബന്ധുവിരോധത്തെ ഉണ്ടാക്കും. സന്താനങ്ങൾക്കോ ബന്ധുവിനോ രോഗാരിഷ്ടത. അപ്രതീക്ഷിതമായി ചെലവുകളുണ്ടാകും.
കാർത്തിക: പുതിയ സംഘടനാസ്ഥാനമാനങ്ങൾ വന്നുചേരും. ഉദ്ദേശിച്ച രീതിയിൽ കാര്യവിജയം. സന്താനങ്ങൾക്ക് ഉയർച്ച.
രോഹിണി: വിശേഷഭക്ഷണവും വസ്ത്രലാഭവും ഉണ്ടാകും. ആത്മാർത്ഥ സുഹൃത്ത് അപ്രതീക്ഷിതമായി സഹായിക്കും. രോഗശമനം കിട്ടും.
മകയിരം: പുതിയ വിദ്യാഭ്യാസചിന്തകൾക്കും ശാസ്ത്രപരീക്ഷണങ്ങൾക്കും അംഗീകാരം. മേലുദ്യോഗസ്ഥന്മാരുടെ പ്രീതി സമ്പാദിക്കും. യാത്രാഭാഗ്യവും ഫലം.
തിരുവാതിര: പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ചെറുയാത്രകൾ ആവശ്യമായിവരും.
പുണർതം: ഭാര്യ മുഖാന്തിരം ശത്രുതയുണ്ടാകും. കൃഷികാര്യങ്ങളിലും പാർട്ണർഷിപ്പ് ബിസിനസിലും വിജയം. ശിരോരോഗത്തിന് ശാന്തത കാണുന്നു.
പൂയം: ലോട്ടറി ഭാഗ്യമോ, വിദേശസഹായമോ തേടിവരും. സന്താനങ്ങൾക്ക് ഉയർച്ചയും ദൈവാധീനവും ഫലം. പിതാവിൽ നിന്ന് സഹായം ലഭിക്കും.
ആയില്യം: രാഷ്ട്രീയക്കാർക്കും നിയമജ്ഞർക്കും നല്ലകാലം. പുതിയ അവസരങ്ങൾ തേടിവരും. സുഹൃത്തുക്കൾ സഹായിക്കും.
മകം: ഉപരിപഠനം നടത്തുന്നവർക്ക് നല്ലകാലം. കുടുംബാന്തരീക്ഷം സന്തോഷപ്രദമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നേട്ടം.
പൂരം: പുതിയ സുഹൃദ്ബന്ധങ്ങൾ തേടിവരും. സഹോദരങ്ങൾക്ക് രോഗാരിഷ്ടത, യാത്രാതടസം. കേസിൽ ജയം കാണുന്നു.
ഉത്രം: സത്കർമ്മങ്ങൾക്ക് ധനം മാറ്റി വയ്ക്കും. പുണ്യസ്ഥല സന്ദർശനം. സഹോദരസഹായവും ഫലം.
അത്തം: മിഥ്യാരോപണങ്ങളെ ശക്തമായി നേരിടും. പുതിയ കർമ്മപദ്ധതികളിൽ പങ്കാളിയാവും. വാഹനം, വസ്തു മുഖാന്തിരം നേട്ടം. നയനരോഗം വന്നേക്കാം.
ചിത്തിര: ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളിൽ മനസ് പതിയും. സത്കർമ്മം ചെയ്ത് മനഃസമാധാനം തേടും. വേണ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ട സാഹചര്യം ഉണ്ടാവാം.
ചോതി: സംഭവബഹുലമായ ചില വിഷയങ്ങളെ നിഷ്പ്രയാസം നേരിട്ട് വിജയം കണ്ടെത്തും. സ്വാധീനങ്ങളും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തും. ഉദരരോഗത്തിന് ശമനം കാണുന്നു.
വിശാഖം: വിലപ്പെട്ട ചില വസ്തുക്കളും സാധനങ്ങളും കൈവശം വന്നുചേരും. കൃഷി, വളർത്തുമൃഗങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയാൽ ധനനേട്ടം.
അനിഴം: മഹാവ്യക്തികളുടെ ആശയങ്ങളും കർമ്മപദ്ധതികളും ജീവിതത്തിൽ പകർത്തി നന്മ കണ്ടെത്തും. പൊതുപ്രവർത്തകർക്ക് പ്രശംസ ലഭിക്കുന്ന കാലം.
തൃക്കേട്ട: പ്രവർത്തനങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കും. നിർത്തിവച്ചിരിക്കുന്ന കർമ്മപദ്ധതികൾ പുനഃരാരംഭിക്കാൻ എല്ലാവരും സഹായിക്കും. മുട്ടുവേദന കുറഞ്ഞുകിട്ടും.
മൂലം: ആത്മീയ കാര്യങ്ങളിലും അഗതികളുടെ കാര്യത്തിലും മനസ് പതിയും. ബന്ധുസഹായം കിട്ടും. മുതിർന്നവരുടെ ഉപദേശം തേടും.
പൂരാടം: ഭാര്യയ്ക്ക് വേണ്ടി അലങ്കാരവസ്തുക്കൾ വാങ്ങിക്കൂട്ടും. മക്കളുടെ വിദ്യാവിജയത്തിൽ സന്തോഷം. ത്വക്ക് രോഗത്തിന് ശാന്തികിട്ടും.
ഉത്രാടം: വ്യക്തി താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും. കുടുംബപരമായ ആനുകൂല്യം കിട്ടും. ശ്രദ്ധാപൂർവം പ്രവർത്തിച്ചിട്ട് ലാഭം ഉണ്ടാക്കും.
തിരുവോണം: ജീവിതപങ്കാളിയുടെ ആശയങ്ങൾ അംഗീകരിക്കും. കുടുംബകാര്യങ്ങളിൽ ചില പരിവർത്തനങ്ങൾ വേണ്ടിവരും. ലോട്ടറിയോ ചിട്ടിയോ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.
അവിട്ടം: പലവിധമായ ധനം നേടും. ജീവിതപങ്കാളിക്ക് ജോലി ഉയർച്ച ഉണ്ടാകും. മുടങ്ങിയ വീട് പണി വീണ്ടും പുനരാരംഭിക്കും. ശിരോരോഗ ശമനം കിട്ടും.
ചതയം: മന്ദഗതിയിലായിരുന്ന കാര്യങ്ങൾ ഊർജസ്വലമാകും. മനോവീര്യം കൂട്ടിയെടുക്കും. കുടുംബത്തിൽ പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങൾ നേടിയെടുക്കും.
പൂരുരുട്ടാതി: അപേക്ഷിച്ച വായ്പ അനുവദിച്ച് കിട്ടും. വരുമാനം വർദ്ധിക്കും. കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്തും. പാദരോഗം ശമിക്കും.
ഉതൃട്ടാതി: തൊഴിൽരംഗത്ത് കീർത്തികിട്ടുന്ന കാലം. വീട് പുതുക്കിപ്പണിയും. വാഹനനേട്ടം. അകന്ന മാതൃബന്ധുവിന് രോഗാരിഷ്ടതഫലം.
രേവതി: സുതാര്യവും നീതിയുക്തവുമായ പ്രവർത്തനശൈലി മൂലം പ്രശംസപിടിച്ച് പറ്റും. കഴിവുകൾക്കപ്പുറം പ്രവർത്തിക്കുന്ന കാലം. തൊഴിൽ രംഗത്ത് കൂടുതൽ പണം മുടക്കി വിജയിപ്പിക്കും.