viral-videos

നമ്മൾ വളരുന്തോറും ശത്രുക്കളുടെ എണ്ണം കൂടും. പക്ഷേ നമ്മൾ ആരോടും ശത്രുത പുലർത്താതിരിക്കുക. ഇത്തരം പോസിറ്റീവ് സമീപനമാണ് പല പ്രതിസന്ധിഘട്ടങ്ങളിലും വ്ളോ​ഗറായ സുജിത് ഭക്തന് തുണയാകുന്നത്. താൻ ആരോടും വ്യക്തി വൈരാ​ഗ്യം വെച്ചു പുല‌ർത്താറില്ല. നമ്മൾ ചെയ്യുന്നതെല്ലാം മറ്റുള്ളവർ‌ സ്വീകരിക്കണമെന്നില്ല അതാകാം ചിലപ്പോൾ വേട്ടയാടപ്പെടുന്നതെന്ന് സുജിത് ഭക്തൻ വിശ്വസിക്കുന്നു.

ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ലാണ് സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും.
ചാനലിലെ യാത്രാ വീഡിയോകൾ കാണുന്നവർക്ക് ആ സ്ഥലം സന്ദർശിച്ച പ്രതീതിയാണ് ലഭിക്കുന്നത്. ഇന്ന് സുജിത്ത് ഭക്തൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്യക്തിഗത വ്ളോഗറാണ്.

മുഴുവൻ വീഡിയോ കാണാം