
ആദ്യത്തെ കൺമണിയെ വരവേറ്റ് നടൻ നീരജ് മാധവ്. ഭാര്യ ദീപ്തി പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.ഇരുവർക്കും ആരാധകർ ആശംസയറിയിച്ചു.
ദീർഘനാളത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് നീരജും ദീപ്‍തിയും വിവാഹിതരായത്. ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്കര, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. നീരജ് നർത്തകൻ കൂടിയാണ്.