
കൊറിയാന്റർ - മായോണൈസ് സോസ്
ചേരുവകൾ
മല്ലിയില: 15 ഗ്രാം
പച്ചമുളക്: ഒരെണ്ണം
മയോണൈസ് സോസ് - 40 ഗ്രാം
ഉപ്പ്: പാകത്തിന്
ഉണ്ടാക്കുന്ന വിധം
മല്ലിയില, ഉപ്പ്, പച്ചമുളക് എന്നിവ ഒരു ബൗളിൽ എടുത്ത് തമ്മിൽ യോജിപ്പിച്ച് വയ്ക്കുക. ഇനിയിത് നന്നായരച്ച് മയോണൈസ് സോസും കൂടിച്ചേർത്ത് ഇളക്കി വയ്ക്കുക. സോസ് തയ്യാർ.
കാബേജ് ബജി
ചേരുവകൾ
കാബേജ് : 500 ഗ്രാം പൊടിയായരിഞ്ഞത്
വെള്ളം: 150 എം.എൽ
എണ്ണ: 1 ടേ. സ്പൂൺ
കടുക്: 1 ടീസ്പൂൺ
ഉണക്കമുളക്: 1 എണ്ണം പൊടിയായരിഞ്ഞത്
കറിവേപ്പില: ഒരു തണ്ട്, ഉതിർത്തത്
ചുരണ്ടിയ തേങ്ങ: 1 ടേ. സ്പൂൺ
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ കാബേജ് അരിഞ്ഞതിട്ട് 150 എം.എൽ വെള്ളവും ഒഴിച്ച് അടച്ച് ഇടത്തരം തീയിൽ പത്തുമിനിട്ട് വയ്ക്കുക. ഇടയ്ക്ക് മാത്രം ഇളക്കുക. ഇനി വാങ്ങി വെള്ളം ഊറ്റിയശേഷം അടുപ്പത്തുവച്ച് ചൂടാക്കി വാങ്ങുക. ഒരു ചെറിയ നോൺസ്റ്റിക്ക് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഉഴുന്ന്, കടുക്, ഉണക്കമുളക് എന്നിവയിട്ട് തുടരെ ഇളക്കുക. ഉഴുന്നിന് ഇളംബ്രൗൺ നിറം വന്നാൽ കറിവേപ്പിലയിട്ട് രണ്ടുമിനിട്ട് തുടരെ ഇളക്കുക. ഇത് കാബേജിലേക്ക് കോരിയെടുത്ത് ചേർക്കുക. തേങ്ങ, ഉപ്പ്, കുരുമുളക് പൊടി എന്നിവ കൂടി ചേർത്ത് ചൂടോടെ വിളമ്പുക.

പ്രോൺസ് കട്ലറ്റ്
ചേരുവകൾ
കൊഞ്ച് : 400 ഗ്രാം വൃത്തിയാക്കിയത്
നാരങ്ങാനീര് : ഒരു ടീസ്പൂൺ
ഉരുളക്കിഴ്: ഒരെണ്ണം
(വേവിച്ച് ഗ്രേറ്റ് ചെയ്തത്)
പച്ചമുളക്: രണ്ടെണ്ണം
(പൊടിയായരിഞ്ഞത്)
സവാള: ഒരെണ്ണം,പൊടിയായരിഞ്ഞത്
മല്ലിയില: 10 ഗ്രാം പൊടിയായരിഞ്ഞത്
മഞ്ഞൾപ്പൊടി, ജീരകപൊടി, കുരുമുളകു പൊടി,
മുളകുപൊടി : ഒരുനുള്ള് വീതം
മുട്ട വെള്ള: 2 എണ്ണം
റൊട്ടിപ്പൊടി: 20 ഗ്രാം
ഉപ്പ്: പാകത്തിന്
എണ്ണ: വറുക്കാൻ
തയ്യാറാക്കുന്നവിധം
കൊഞ്ചിന്റെ കൊമ്പും കറുത്ത ചരടുപോലുള്ള ഭാഗവും ഒക്കെ മാറ്റി വൃത്തിയാക്കി കഴുകിവയ്ക്കുക. ഇനി ചെറുതായി മുറിക്കുക. ഇത് ഒരു ബൗളിലാക്കി നാരങ്ങാ നീരും ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതും പച്ചമുളകും സവാളയും മല്ലിയിലയും ചേർത്ത് വയ്ക്കുക. ഇനി മഞ്ഞൾ, ഉപ്പ്, ജീരകപ്പൊടി, മുളകുപൊടി, കുരുമുളകു പൊടി എന്നിവ ചേർക്കുക. മുട്ടവെള്ളയും റൊട്ടിപ്പൊടിയും ചേർത്തിളക്കുക. ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് ഇളക്കി കുഴച്ച് ഒരേ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി മാറ്റുക. ഇവ ഒന്നമർത്തി 12-15 മിനിട്ട് വയ്ക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി കട്ലറ്റുകൾ ഓരോന്നായിട്ട് വറുത്ത് ബ്രൗൺ നിറമാക്കി കോരുക. ഇവ ഒരു പ്ളേറ്റിൽ നിരത്തി കൊറിയാന്റർ മയോണൈസിനൊപ്പം വിളമ്പുക.

ടുമാറ്റോ ഡോക്ക്ല
ചേരുവകൾ
കടലമാവ്: ഒരു കപ്പ്
ചുരണ്ടിയ തേങ്ങ: കാൽ കപ്പ്
കടുക്, സോഡാപ്പൊടി,പഞ്ചസാര: അര ടീ സ്പൂൺ വീതം
എണ്ണ, റവ: ഒരു ടേ. സ്പൂൺ വീതം
ടുമാറ്റോ ജ്യൂസ്: മുക്കാൽ കപ്പ്
ഉപ്പ് : മുക്കാൽ ടീ സ്പൂൺ
തയ്യാറാക്കുന്നവിധം
കടലമാവ്, റവ, അര ടീ സ്പൂൺ ഉപ്പ്,സോഡാപ്പൊടി എന്നിവ തമ്മിൽ യോജിപ്പിക്കുക, തക്കാളി ജ്യൂസിൽ പഞ്ചസാര ചേർത്ത് കടലമാവ് മിശ്രിതവും ചേർത്ത് ഇളക്കി ഒരു മിനുട്ട് വയ്ക്കുക. ഒരു മൈക്രോ വേവബിൾ പാത്രത്തിലേക്കിത് പകർന്ന് 5-7 മിനിട്ട് വേവിച്ച് വാങ്ങുക. കഷണങ്ങൾ ആക്കി വയ്ക്കുക. ഒരു ടേ.സ്പൂൺ എണ്ണ ചൂടാക്കി കടുകിട്ട് വറുക്കുക. ഇത് പൊട്ടുമ്പോൾ ഡോക്ക്ലക്ക് മീതെ വിതറുക. ചുരണ്ടിയ തേങ്ങായിട്ടലങ്കരിച്ച് വിളങ്കുക.
വെജിറ്റബിൾ സാൻഡ്വിച്ച്
ചേരുവകൾ
റൊട്ടി : ഒന്ന്
വെജിറ്റബിൾ കാരറ്റ്, ബീൻസ്, കാബേജ്
(ചെറുതായി അരിഞ്ഞത്) : ഒരു കപ്പ്
ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്): 1
മല്ലിയില (അരിഞ്ഞത്):ഒരു ടീസ്പൂൺ
കുരുമുളക് പൊടി :അര ടീസ്പൂൺ
ഉപ്പ്:പാകത്തിന്
എണ്ണ: ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചൂടായ എണ്ണയിൽ പച്ചക്കറികൾ ഇടുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേർക്കുക. റൊട്ടി സ്ലൈസ് ചെയ്ത് മൊരിഞ്ഞ ഭാഗം നീക്കുക. ഒരു കഷണം റൊട്ടിയിൽ ചേരുവ നിരത്തി മറ്റേ കഷണം കൊണ്ട് ഒട്ടിച്ച് ഉപയോഗിക്കുക.